അബുദാബിയില്‍ ഏഴു വയസുകാരിയെ പീഡിപ്പിച്ച മലയാളിക്ക് വധശിക്ഷ

അബുദാബി| Last Modified വെള്ളി, 27 ഫെബ്രുവരി 2015 (12:31 IST)
അബുദാബിയില്‍ ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ മലയാളിക്ക് വധശിക്ഷ.മലപ്പുറം സ്വദേശി ഗംഗാധരനെയാണ് അബുദാബി കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. പെണ്‍കുട്ടി പഠിച്ചിരുന്ന സ്‌കൂളില്‍ ജോലി ചെയ്തിരുന്ന ഗംഗാധരന്‍ സ്‌കൂളിന്റെ അടുക്കളയില്‍ വച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.നേരത്തെ കേസില്‍ കേസില്‍ ക്രിമിനല്‍ കോടതിയും ഇയാള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഈ വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലിലാണ് കോടതി വിധി.

2013ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിലെ പ്രതിയായ ഗംഗാധരന്‍ അബുദാബിയിലെ ഒരു സ്വകാര്യ സ്കൂളില്‍
സ്കൂള്‍ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന കാലത്ത്
കളിക്കാനുള്ള സമയത്ത് ഇയാ‍ള്‍ കുട്ടിയെ അടുക്കളയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. കേസില്‍ മാതാപിതാക്കളുടെ പരാതിയില്‍
ഗംഗാധരനെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ കുടുംബത്തിനുണ്ടായ ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷതത്തിന് 50ലക്ഷം ദിര്‍ഹം നഷ്ട പരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ സിവില്‍ കോടതി നടപടിക്കായും അയച്ചിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :