1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Russia Ukraine Conflict

റഷ്യ യുക്രൈനില്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 382 കുട്ടികള്‍

Russia
റഷ്യ യുക്രൈനില്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 382 കുട്ടികള്‍. യുക്രെയിന്‍ പ്രോസിക്യൂട്ടര്‍ ജനറലിന്റെ ഓഫീസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2022 ഫെബ്രുവരി 24 മുതല്‍ റഷ്യ നടത്തുന്ന ആക്രമണത്തില്‍ ഇതുവരെയുള്ള കണക്കാണിത്. കൂടാതെ 741 കുട്ടികള്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. 
 
റഷ്യ മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നതെന്നും റഷ്യന്‍ നടപടികള്‍ ക്രൂരമാണെന്നും യുക്രൈന്‍ സര്‍ക്കാര്‍ നേരത്തെ കുറ്റപ്പെടുത്തിയിട്ടുണ്ടായിരുന്നു. ജനസാന്ദ്രത നിറഞ്ഞ പ്രദേശങ്ങളിലാണ് റഷ്യ മിസൈലുകള്‍ പ്രയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ ഷെല്ലാക്രമണത്തില്‍ 9 വയസ്സുള്ള കുട്ടി കൊല്ലപ്പെട്ടിരുന്നു.
അടുത്ത ലേഖനം
Uthradam: മഴ നനഞ്ഞ് മലയാളിയുടെ ഉത്രാടപ്പാച്ചില്‍ ! നിരത്തുകളില്‍ തിരക്ക് കൂടും