അനുബന്ധ വാര്‍ത്തകള്‍
- പാകിസ്ഥാനില്‍ താലിബാന്റെ ശക്തമായ ആക്രമണം; സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തു
- യുദ്ധം യൂറോപ്പിലേക്ക്! സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തി ഇറാന്
- ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണം നടത്തി ഹിസ്ബുള്ള; ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് ഇസ്രായേല്‍ സൈന്യം
- പാമ്പിന്റെ തലയറ്റു വീണു, ഇറാന്റെ സൈനിക ആസ്ഥാനം തകര്‍ത്തെന്ന് യുഎസ്
- Ayatollah Khamenei: വലത് കൈ നഷ്ടമായത് 'ടേപ് റെക്കോർഡർ' ആക്രമണത്തിൽ; ഖമനയി പള്ളിയിൽ പ്രാർത്ഥനയിലായിരുന്നു !
ഖമനേയി വധത്തില്‍ പ്രതിഷേധം; കശ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റിന് നിയന്ത്രണമേര്‍പ്പെടുത്തി
ഖമനേയി വധത്തില്‍ പ്രതിഷേധം വ്യാപിക്കുന്ന സാഹചര്യത്തില്‍ കശ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റിന് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രം. മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത കുറച്ചതായി അധികൃതരാണ് വ്യക്തമാക്കിയത്. ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ കൊലപാതകത്തിനെതിരെ ഉണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് നിയന്ത്രണം.
അമേരിക്ക ഇസ്രായേല്‍ സംയുക്ത ആക്രമണത്തിലാണ് ഖമനേയി കൊല്ലപ്പെട്ടത്. അതേസമയം അമേരിക്കയുമായി ചേര്‍ന്ന് ഇറാനെ ആക്രമിക്കുന്ന ഇസ്രായേലിനെതിരെ ഭീകര സംഘടനയായ ഹിസ്ബുള്ള മിസൈല്‍ ആക്രമണം നടത്തി. അയല്‍രാജ്യമായ ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടില്‍ നിന്നാണ് ഇസ്രായേല്‍ സൈന്യത്തിന് നേരെ മിസൈല്‍ ആക്രമണം നടത്തിയത്. അതേസമയം, ഹിസ്ബുള്ളയുടെ ആക്രമണം 'നിരുത്തരവാദപരവും സംശയാസ്പദവു'മാണെന്ന് ലെബനന് പ്രധാനമന്ത്രി നവാസ് സലാം പ്രതികരിച്ചു.
ഹിസ്ബുള്ളയുടെ നടപടിക്കെതിരെ ഇസ്രായേല്‍ ഇന്ന് രാവിലെ ശക്തമായി തിരിച്ചടിച്ചു. ഒരു വര്‍ഷത്തിലേറെയായി ഹിസ്ബുള്ള ഇസ്രായേലിനെ ആക്രമിച്ചിട്ടില്ല. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കൊലപാതകത്തെ തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് ഹിസ്ബുള്ള അറിയിച്ചു. അതേസമയം ലെബനനില്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ സമീപത്തെ 50 ഗ്രാമങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രായേല്‍ സൈന്യം ആവശ്യപ്പെട്ടു.