പാമ്പിന്റെ തലയറ്റു വീണു, ഇറാന്റെ സൈനിക ആസ്ഥാനം തകര്‍ത്തെന്ന് യുഎസ്

Donald Trump,
അഭിറാം മനോഹർ| Last Modified തിങ്കള്‍, 2 മാര്‍ച്ച് 2026 (10:37 IST)
ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ആസ്ഥാനം ഞായറാഴ്ച നടത്തിയ ആക്രമണത്തില്‍ തകര്‍ത്തതായി യുഎസ് സൈന്യം. ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തി അമേരിക്കയാണെന്നും ഐആര്‍ജിസിക്ക് ഇനിയൊരു ആസ്ഥാനമില്ലെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയിലൂടെ അറിയിച്ചു.


കഴിഞ്ഞ 47 വര്‍ഷത്തിനിടയില്‍ ഇറാനിയന്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ആയിരത്തിലധികം അമേരിക്കക്കാരെ കൊലപ്പെടുത്തി. ഇന്നലെ അമേരിക്ക നടത്തിയ ആക്രമണത്തില്‍ പാമ്പിന്റെ തലയറ്റ് വീണു. ലോകത്തിലെ ഏറ്റവും ശക്തമായ സൈനികശക്തി അമേരിക്കയാണ്. ഐആര്‍ജിസിക്ക് ഇനി ആസ്ഥാനമില്ല. യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു.


ഇറാനിയന്‍ ഭരണകൂടം ബാലിസ്റ്റിക് മിസൈലുകളിലൂടെ പതിറ്റാണ്ടുകളായി അപകടകരമായ ഭീഷണി ഉയര്‍ത്തുകയാണെന്നും പ്രസിഡന്റ് ട്രംപിന്റെ നിര്‍ദേശപ്രകാരം യുഎസ് സൈന്യം ആ ഭീഷണി ഇല്ലാതെയാക്കുകയാണെന്നും സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :