1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. philippines, manila, boat, death

ഫിലിപ്പീന്‍സില്‍ കടത്തുബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം 61 ആയി

ഫിലിപ്പീന്‍സ്
കടത്തുബോട്ട് മുങ്ങി ഫിലിപ്പീന്‍സില്‍ മരിച്ചവരുടെ എണ്ണം 61 ആയി. ‘എം ബി സി എ കിം നിര്‍വാണ' എന്ന ബോട്ടാണ് കഴിഞ്ഞദിവസം ശക്തമായ തിരകളില്‍പ്പെട്ടത് മുങ്ങിയത്. ഓര്‍മോക് തുറമുഖ നഗരത്തിന്  സമീപമായിരുന്നു മുങ്ങിയത്.
 
187 യാത്രക്കാര്‍ ബോട്ടിലുണ്ടായിരുന്നു. 134 പേരെ രക്ഷപ്പെടുത്തി. 
 
കൂടുതല്‍ യാത്രക്കാരെ കയറ്റിയതാണ് അപകടത്തിന് കാരണമായതെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതിന് കാരണക്കാരായ ബോട്ട് സര്‍വീസ് ജീവനക്കാരെ അറസ്റ്റു ചെയ്തു.
About Writer
JOYS JOY