ന്യൂയോര്‍ക്ക്|
Last Modified ബുധന്‍, 21 ഒക്‌ടോബര്‍ 2015 (18:27 IST)
പ്രമുഖ ശീതളപാനീയ നിര്‍മ്മാതാക്കളായ പെപ്‌സി സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കുന്നു. പെപ്സി ബ്രാന്‍ഡിന്റെ പ്രചാരണം ലക്ഷ്യം വെച്ചാണ് സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കുന്നത്. ചൈനയിലാണ് സ്മാര്‍ട്ട് ഫോണ്‍ പെപ്സി ഇറക്കുന്നത്. പെപ്സി ലോഗോയും പേരും പതിച്ച ഫോണില്‍ പെപ്സി നിറത്തിലുള്ള തീമും വാള്‍പേപ്പറുമാണുള്ളത്.പെപ്‌സി ലോഗോയോടുകൂടിയ പുതിയ ഫോണിന്റെ ചിത്രങ്ങളും സവിശേഷതകളും ചില വെബ്‌സൈറ്റുകള്‍ വഴി പുറത്തുവന്നിട്ടുണ്ട്. പ്രമുഖരായ ഒരു സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളാണ് പെപ്‌സിക്കു വേണ്ടി പുതിയ ഫോണ്‍ രൂപകല്‍പന ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍
ഫോണില്‍ 5.5 ഇഞ്ച് 1080പി ഡിസ്‌പ്ലേ, 2 ജിബി റാം, 1.7 ജിഗാഹെര്‍ട്‌സ് പ്രോസസര്‍, 3000 എംഎഎച്ച് ബാറ്ററി, 13 മെഗാപിക്‌സല്‍ ക്യാമറ എന്നിവയാണ് ഉള്ളത് ആന്‍ഡ്രോയ്ഡ് ഒ എസില്‍ റണ്‍ ചെയ്യുന്ന ഫോണിന് ഏകദേശം 12500 രൂപ (200 ഡോളര്‍) ആയിരിക്കും വില. പെപ്‌സി പി1 എന്ന പേരിലായിരിക്കും ഈ ഫോണ്‍ അറിയപ്പെടുക.