മുംബൈ|
Last Modified ബുധന്‍, 31 ഡിസംബര്‍ 2014 (11:03 IST)
സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ സയോമി തങ്ങളുടെ പുതിയ ഫോണ്‍ ‘ആര്‍ച്ച്‘ ഇന്ത്യയില്‍ പുറത്തിറങ്ങാനൊരുങ്ങുന്നു. ഫോണ്‍ മൊബൈല്‍ പ്രദര്‍ശന മേളയായ സി.ഇ.എസ്
- 2015ല്‍ അവതരിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.
നിരവധി പ്രത്യേകതകളുള്ള ആര്‍ച്ചില്‍ സാംസംഗ് ഗ്യാലക്‌സി നോട്ട് എഡ്‌ജിലുള്ളത് പോലെ വശങ്ങളിലും സ്ക്രീന്‍ ഉണ്ട്. ഇതുകൂടാതെ 5.7 ഇഞ്ച്
സ്ക്രീന്‍, 64 ബിറ്റ് സ്‌നാപ്പ് ഡ്രാഗണ്‍ 810 പ്രൊസസര്‍, 3 ജിബി മെമ്മറി എന്നിവയും ഫോണിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പിന്‍വശത്തെ ക്യാമറ 20.7 എം.പി.ആയിരിക്കുമെന്നുള്ളതും മറ്റൊരു സവിശേഷതയാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.