സ്മാര്‍ട്ട് ഫോണ്‍ അപകടകാരി; ബാക്ടീരിയകളുടെ വാസസ്ഥലം

ലണ്ടന്‍| Last Modified ബുധന്‍, 21 ജനുവരി 2015 (15:47 IST)
സ്മാര്‍ട്ട് ഫോണികള്‍ ബാക്ടീരിയകളുടെ താവളമാണെന്ന് പഠനം. ഇംഗ്ലണ്ടിലെ സറേ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.പഠനത്തില്‍ ഫോണ്‍ ഉപഭോക്താവിന്റെ ശരീരത്തിലെ മാത്രമല്ല അന്തരീക്ഷത്തിലെയും പ്രാണികള്‍, ഭക്ഷണം, തുപ്പല്‍ തുടങ്ങിയവയില്‍നിന്നുള്ള ബാക്ടീരിയകളും ഫോണില്‍ കണ്ടെത്താമെന്ന് പറയുന്നു.
ഫോണിന്റെ 'ഹോം' ബട്ടണിലാണ് ഏറ്റവും കൂടുതല്‍ ബാക്‌ടീരിയകളെ കണ്ടെത്താനാകുന്നതെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ഇതുകൂടാതെ ഫോണിന്റെ പ്രതലത്തില്‍ ബാക്റ്റീരിയകള്‍ പെട്ടെന്ന് വളരുന്നുവെന്നും ഓരോ തവണ ഫോണില്‍ വിരല്‍തൊടുമ്പോഴും, നിങ്ങളുടെ വിരലിലേക്ക് ബാക്ടീരിയകള്‍ എത്തുന്നുണ്ടെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ആശ്വസിക്കാന്‍ വകയുണ്ട് സ്‌മാര്‍ട്ട്‌ഫോണില്‍ കാണുന്ന ബാക്‌ടീരികളില്‍ കൂടുതലും അപകടകാരികളല്ലെന്നാണ് ഗവേഷകര്‍ പറയുന്നത്



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :