പെഷവാര്‍|
Last Modified ചൊവ്വ, 3 മാര്‍ച്ച് 2015 (13:40 IST)
കുട്ടികള്‍ക്ക് പോളിയോ വാക്‌സിനേഷന്‍ നല്‍കാന്‍ വിസമ്മതിച്ച മാതാപിതാക്കള്‍ പിടിയില്‍. വടക്കു പടിഞ്ഞാറന്‍ പെഷവാറിലാണ് സംഭവം. 471 രക്ഷിതാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതുകൂടാതെ 1000 പേര്‍ക്കെതിരേ കേസെടുത്തിട്ടുമുണ്ട്.അറസ്റ്റിലായവരെ പെഷവാറിലെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.
പാക്കിസ്ഥാനിലെ തീവ്രവാദി സംഘമായ താലിബാന്‍ പോളിയോ വാക്‌സിനേഷനെതിരാണ്. പോളിയോ വാക്‌സിനേഷന്‍ സംഘത്തിനെതിരെ നിരവധി ആക്രമണങ്ങളാണ് താലിബാന്‍ നടത്തിയിരുന്നത്. താലിബാന്റെ ഭീഷണിയെത്തുടര്‍ന്നാണ് രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് പോളിയോ നല്‍കാന്‍ വിസ കഴിഞ്ഞ വര്‍ഷം മാത്രം പാകിസ്ഥാനില്‍ 306 കുട്ടികള്‍ക്ക് പോളിയോ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ ലോകത്ത് 80ശതമാനം പോളിയോ പടരുന്നതിന്റെ ഉത്തരവാദി പാക്കിസ്ഥാനാണെന്നും കൂടുതല്‍ രാജ്യങ്ങളിലേക്ക് പോളിയോ പടരാതിരിക്കാന്‍ പാകിസ്ഥാനിലേക്കുള്ള യാത്രകളില്‍ നിയന്ത്രണമേര്‍പ്പെടുത്തണമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു.