വാഷിങ്ടണ്‍|
jibin|
Last Modified ബുധന്‍, 14 ജനുവരി 2015 (14:25 IST)
പാക് താലിബാന്‍ നേതാവ് മൗലാന ഫസലുള്ളയെ രാജ്യാന്തര ഭീകരനായി
അമേരിക്ക പ്രഖ്യാപിച്ചു. ലോകത്ത് പലയിടങ്ങളിലായി ഇയാളുടെ പേരിള്ള സ്വത്തുക്കളും ബാങ്ക് ബാലന്‍സും മരവിപ്പിക്കാനും തീരുമാനമായി. 2010 ലാണ് പാക്ക് താലിബാനെ ഭീകരവാദ ഗ്രൂപ്പായി യുഎസ് പ്രഖ്യാപിച്ചത്.
പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളെ ഇല്ലായ്മ ചെയ്യണമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ നടപടി.
മൗലാന ഫസലുള്ള അഫ്ഗാന്‍ അതിര്‍ത്തി മേഖലയില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാനിലെ പെഷാവറിലുള്ള സൈനിക സ്‌കൂള്‍ ആക്രമിച്ച് 140 കുട്ടികളടക്കം നൂറ്റമ്പതോളം പേരെ വധിച്ചതിന്റെ ഉത്തരവാധിത്വം താലിബാന്‍ ഏറ്റെടുത്തിരുന്നു.
ഹക്കീമുള്ള മെഹ്‌സൂദെന്ന തീവ്രവാദി നേതാവ് മരിച്ചതിനെത്തുടര്‍ന്ന് 2013 നവംബറിലാണ് ഫസലുള്ള പാക് താലിബാന്‍ തലവനായത്. 2012 ല്‍ നൊബേല്‍ പുരസ്കാര ജേതാവായ മലാല യൂസഫ്‌സായിയെ ആക്രമിച്ചാണ് ഇയാള്‍ പേരെടുത്തത്. തുടര്‍ന്ന് സ്വാത് താഴ്വരയില്‍ അനധികൃത എഫ്എം റേഡിയോ വഴി സമരാഹ്വാനം നടത്തി വരുകയായിരുന്നു ഫസലുള്ള.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.