അഫ്ഗാന്‍ താലിബാനെ പുനര്‍ജനിപ്പിച്ചത് പാകിസ്ഥാനെന്ന് മുഷാറഫ്

അഫ്ഗാന്‍ താലിബാന്‍, പാകിസ്ഥാന്‍, മുഷാറഫ്, ഐ‌എസ്‌ഐ
കറാച്ചി| vishnu| Last Modified ശനി, 14 ഫെബ്രുവരി 2015 (15:22 IST)
അഫ്ഗാന്‍ താലിബാന് ഐ എസ് ഐ പിന്തുണ നല്‍കിയിട്ടുണ്ടെന്ന് പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് വെളിപ്പെടുത്തി. അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ ഇന്ത്യന്‍ അനുകൂല നിലപാടുകളാണ് പാകിസ്ഥാനെ കൊണ്ട് താലിബാനെ പുനരുജ്ജീവിപ്പിക്കുന്നതിന് പ്രേരിപ്പിച്ചതെന്നാണ് മുഷാറഫ് വെളിപ്പെടുത്തിയിരിക്കുന്നത്.

പാകിസ്ഥാനിലെ പ്രമുഖ മാധ്യമത്തിലാണ് മുഷാറഫ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അഫ്ഗാന്‍ സൈനികര്‍ക്ക് പാകിസ്ഥാന്‍ പരിശീലനം നല്‍കാമെന്ന് പറഞ്ഞെങ്കിലും കര്‍സായി അത് നിരസിച്ചു . മാത്രമല്ല പരിശീലനത്തിനായി
സൈനികരെ ഇന്ത്യയിലേക്ക് അയയ്ക്കുകയും ചെയ്തു. ഇതോടെ അഫ്ഗാന്‍ സൈനികരില്‍ പാക് വിരുദ്ധ മനോഭാവം ഉണ്ടായി.

അതിനാല്‍ 2001 നു ശേഷം താലിബാന് പുനര്‍ജ്ജന്മം നല്‍കാന്‍ ഐ‌എസ്‌ഐയെ നിയോഗിക്കുകയായിരുന്നു. തുടര്‍ന്ന് ഐ എസ് ഐ താലിബാന്‍ ഗ്രൂപ്പുകളുമായി ബന്ധപ്പെടുകയായിരുന്നു എന്ന് മുഷാറഫ് വെളിപ്പെടുത്തി. നിലവില്‍ പാക്- അഫ്ഗാന്‍ ബന്ധം കൂടുതല്‍ വഷളാകാന്‍ മാത്രമെ ഇപ്പോള്‍ ഇത് ഉപകരിക്കു. എന്നാല്‍ പാകിസ്ഥാനു നേരെ താലിബാന്‍ തിരിഞ്ഞതാണ് മുഷാറഫിനെ വെളിപ്പെടുത്തല്‍ നടത്താന്‍ നിര്‍ബന്ധിതരാക്കിയതെന്നാണ് സൂചന.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :