പെഷവാറില്‍ ആക്രമണം നടന്ന സ്കൂള്‍ സന്ദര്‍ശിക്കാനെത്തിയെ ഇമ്രാന്‍ ഖാനെ തടഞ്ഞു

പെഷവാര്‍| Last Updated: ബുധന്‍, 14 ജനുവരി 2015 (17:55 IST)
പാകിസ്ഥാനിലെ തീവ്രവാദി ആക്രമണത്തില്‍ കുട്ടികള്‍ കൊല്ലപ്പെട്ട പെഷവാറിലെ സ്കൂളില്‍ സന്ദര്‍ശനത്തിനെത്തിയ ഇമ്രാന്‍ ഖാനെ കുട്ടികളുടെ രക്ഷിതാക്കള്‍ തടഞ്ഞു. കുട്ടികളുടെ മരണം ഇമ്രാന്‍ ഖാന്‍ രാഷ്ട്രീയവത്കരിക്കുകയാണെന്നാരോപിച്ചാണ് രക്ഷിതാക്കള്‍ ഇമ്രാന്‍ ഖാനെ തടഞ്ഞത്.

സന്ദര്‍ശനത്തിനെത്തിയ ഇമ്രാന്‍ ഖാനെ 'ഇമ്രാന്‍ തിരിച്ചു പോവുക' എന്ന മുദ്രാവാക്യം വിളിയുമായാണ് മാതാപിതാക്കള്‍ എതിരേറ്റത്. തുടര്‍ന്ന് രക്ഷിതാക്കള്‍ താരത്തിന്റെ സ്‌കൂളിലേക്കുള്ള വഴി തടയുകയായിരുന്നു.


ഭാര്യ രേഹം ഖാന്‍ ഖൈബര്‍ പഖ്തുഖ്വ മുഖ്യമന്ത്രി പര്‍വേസ് ഖട്ടക്ക് എന്നിവര്‍ക്കുമൊപ്പമാണ് ഇമ്രാന്‍ ഖാന്‍ സ്കൂളിലെത്തിയത്. ഡിസംബര്‍ 16നാണ് പെഷവാറിലെ സൈനിക സ്‌കൂളില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറി 142 കുട്ടികളടക്കം 150 പേരെ കൊലപ്പെടുത്തിയത്.
വെടിവെയ്പില്‍ പരിക്കേറ്റവര്‍
ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന സ്കൂള്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് തുറന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :