ചെന്നൈ|
vishnu|
Last Modified ഞായര്‍, 8 ഫെബ്രുവരി 2015 (14:19 IST)
പ്രണയവിവാഹം തടയണമെന്നും അത് ദുരഭിമാനക്കൊലയ്ക്ക് കാരണമാകുമെന്നും അതിനാല്‍ രക്ഷിതാക്കളുടെ അനുമതിയില്ലാത്ത വിവാഹങ്ങള്‍ തടയണമെന്നുമാവശ്യപ്പെട്ട് വന്ന ഹര്‍ജി മദ്രാസ് ഹൈക്കൊടതി തള്ളി. പ്രായപൂര്‍ത്തിയായ സ്ത്രീ പുരുഷന്മാര്‍ക്ക് അവരുടെ പങ്കാളികളെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തില്‍ കോടതികള്‍ക്ക് ഇടപെടാനാകില്ലെന്ന് ഹര്‍ജി തള്ളവെ കോടതി വ്യക്തമാക്കി. പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും അവരുടെ ജീവിതപങ്കാളിയെ തെരഞഅഞെടുക്കാനുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ട്. ഇക്കാര്യത്തില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
രക്ഷിതാക്കളുടെ അനുമതിയില്ലാതെ നടക്കുന്ന പ്രണയവിവാഹങ്ങള്‍ ദുരഭിമാനക്കൊലക്ക് കാരണമാകുന്നുവെന്ന് ആരോപിച്ചാണ് കെ. രമേഷാണ് രക്ഷിതാക്കളുടെ സാന്നിധ്യമില്ലാതെ വിവഹാത്തിന് അനുമതി നല്‍കരുതെന്ന് കാടി കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്. രജിസ്‌ട്രോഷന്‍, പൊലീസ് വകുപ്പുകള്‍ക്കും ക്ഷേത്ര ഭരണസമിതികള്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.
എന്നാല്‍ നിലവിലെ നിയമങ്ങള്‍ അനുസരിച്ച് ഒരു കാരണവശാലും ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയാല്‍ പുതിയ നിയമമുണ്ടാക്കുന്നതിന് തുല്യമാകുമെന്നും കോടതി നിരീക്ഷിച്ചു. വ്യക്തി സ്വാതന്ത്ര്യം ഓരോ പൗരനും ഭരണഘടന ഉറപ്പ് നല്‍കുന്നതാണെന്നും ഹൈക്കോടതി ഒര്‍മിപ്പിച്ചു. പ്രണയവിവാഹങ്ങള്‍ കൂടിയത് മൂലം സമൂഹത്തില്‍ ദുരഭിമാനക്കൊല, ജാതി സംഘര്‍ഷങ്ങള്‍, ആത്മഹത്യ എന്നിവ വര്‍ദ്ധിക്കുകയാണെന്നാണ് ഹര്‍ജിക്കാരന്‍ വാദിച്ചത്. എന്നാല്‍ കൊടതി വാദമുഖങ്ങള്‍ തള്ളിക്കളയുകയായിരുന്നു. ചീഫ് ജസ്റ്റീസ് സജ്ഞയ് കിഷന്‍ കൗളും ജസ്റ്റീസ് തമിഴ്‌വണ്ണനും അടങ്ങിയ ബഞ്ചാണ് ഹര്‍ജിക്കാരന്റെ വാദങ്ങള്‍ തള്ളിയത്.