ഇസ്‌ലാമാബാദ്|
jibin|
Last Modified ബുധന്‍, 13 ഏപ്രില്‍ 2016 (16:25 IST)
പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളെക്കുറിച്ച് ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്‌ലി നടത്തിയ പ്രസ്‌താവന തരംഗമാകുന്നു. റാവല്‍പിണ്ടി എക്‍സ്‌പ്രസ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മുന്‍ പാക് ബോളാര്‍ ഷൊയിബ് അക്‍തറോടാണ് വിരാട് രസകരവും അതിലുപരി പ്രാധാന്യവുമുള്ള വിവരം കൈകാറിയത്.
മോശം ഫോം തുടരുകയും തുടര്‍ച്ചയായി പരാജയപ്പെടുകയും ചെയ്യുന്ന പാകിസ്ഥാന്‍ ബാറ്റ്‌സ്‌മാന്മാരെ സഹായിക്കാന്‍ താങ്കള്‍ ഒരുക്കമാണോ എന്നാണ് അക്തര്‍ കോഹ്‌ലിയോട് ചോദിച്ചത്. ഒട്ടും മറുപടിയില്ലാതെ ഇന്ത്യന്‍ താരം മറുപടി നല്‍കുകയും ചെയ്‌തു. പാകിസ്ഥാന്‍ താരങ്ങള്‍ നെറ്റ്‌സിലും അല്ലാതയും താനുമായി സംസാരിക്കാന്‍ വന്നിട്ടുണ്ടെങ്കിലും അവര്‍ ലോക കാര്യങ്ങള്‍ മാത്രമാണ് സംസാരിക്കുന്നതെന്നും ക്രിക്കറ്റിനെക്കുറിച്ച് മാത്രം ഒന്നും പറയാറില്ലെന്നും വിരാട് അക്‍തറോട് പറയുകയും ചെയ്‌തു. അതുകൊണ്ട് തന്നെ ക്രിക്കറ്റൊഴികെയുള്ള എന്തും അവരോട് സംസാരിക്കാന്‍ താന്‍ തയ്യാറാണ് എന്നും കോഹ്‌ലി പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
ഏഷ്യാകപ്പിന് പിന്നാലെ ട്വന്റി-20 ലോകകപ്പിലും പാകിസ്ഥാന്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. ഷാഹിദ് അഫ്രീദിയുടെ നായകസ്ഥാനവും പരിശീലകന്‍ വഖാര്‍ യുനിസിന്റെയും പരിശീലകസ്ഥാനവും തകരാന്‍ ഈ തോല്‍വികള്‍ കാരണമായിരുന്നു. തെറ്റുകള്‍ തിരുത്തി ക്രിക്കറ്റിനെ സ്‌നേഹിച്ച് കളി മെച്ചപ്പെടുത്താന്‍ പാക് താരങ്ങള്‍ ശ്രമിക്കാറില്ലെന്ന് സംസാരമുണ്ട്. അതിനെ സാധൂകരിക്കുന്ന തരത്തിലുള്ളതായിരുന്നു വിരാടിന്റെ പ്രസ്താവന.