1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Pakistan says Trump cannot be trusted

എല്ലാം വെറുതെയായി; ട്രംപിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പാക്കിസ്ഥാന്‍

Shahbaz Sharif Donald Trump,Asim Munir US visit,US Pakistan trade relations,Pakistan US trade dea,ഷെഹ്ബാസ് ഷെരീഫ് ഡൊണാൾഡ് ട്രംപ്,അസിം മുനീർ യുഎസ് സന്ദർശനം,അമേരിക്ക പാകിസ്ഥാൻ വ്യാപാരബന്ധം
ട്രംപിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അടുത്ത അനുയായി നാജാം സേതി. സര്‍ക്കാരിനെ വെട്ടിലാക്കികൊണ്ടാണ് സേതി രംഗത്തെത്തിയത്. ട്രംപിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പറഞ്ഞ ഇദ്ദേഹം ട്രംപ് മുന്നോട്ടുവയ്ക്കുന്ന പല നിര്‍ദ്ദേശങ്ങളും പാലിക്കാന്‍ പാകിസ്ഥാന്‍ പ്രയാസപ്പെടുമെന്നും പാലിച്ചില്ലെങ്കില്‍ ട്രംപ് ബുദ്ധിമുട്ടിക്കുമെന്നും പറഞ്ഞു.
 
ഇത്തരത്തിലുള്ള ഒരു ഭാവിയാണ് പാകിസ്ഥാന്‍ നേരിടാന്‍ പോകുന്നതെന്നും ഇക്കാര്യം താന്‍ തുടക്കം മുതലേ പറയുന്നതാണെന്നും ഒരു ടിവി ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. അതേസമയം പാക്കിസ്ഥാനോട് അടുത്ത് റഷ്യ. ഭീകരവിരുദ്ധ പോരാട്ടത്തിന് പിന്തുണ അറിയിച്ചു. ഇസ്ലാമാബാദില്‍ പള്ളിയിലുണ്ടായ ബോംബ് ആക്രമണത്തെ റഷ്യന്‍ പ്രസിഡണ്ട് പുടിന്‍ ശക്തമായി അപലപിച്ചു. ഭീകരവാദത്തിനെതിരെ പോരാടുന്നതിന് പാകിസ്ഥാന് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. പാകിസ്ഥാന്‍ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും അയച്ച സന്ദേശങ്ങളില്‍ അനുശോചനം പങ്കുവയ്ക്കുകയും ചെയ്തു.
 
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും തന്റെ ആത്മാര്‍ത്ഥമായ സഹതാപവും പിന്തുണയും അറിയിക്കുന്നുവെന്നും പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. ഭീകരവിരുദ്ധ പോരാട്ടത്തിലും സുരക്ഷയിലും പാകിസ്ഥാനുമായുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള സന്നദ്ധതയും റഷ്യ അറിയിച്ചു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കേരളത്തിലെ റെയിൽ വികസനത്തിന് പുത്തൻ കുതിപ്പ്: ആലപ്പുഴ പാത ഇരട്ടിപ്പിക്കലിനും പാലക്കാട് ബൈപാസിനും പച്ചക്കൊടി