പാകിസ്ഥാന്‍ സ്വദേശികള്‍ക്ക് ലിബിയയില്‍ പ്രവേശനമില്ല

Last Modified ബുധന്‍, 2 സെപ്‌റ്റംബര്‍ 2015 (15:40 IST)
രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി പാകിസ്ഥാന്‍ സ്വദേശികളെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്നും ലിബിയന്‍ ഭരണകൂടം വിലക്കി. പാകിസ്ഥാന് പുറമെ യെമന്‍, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരേയും ലിബിയയില്‍ പ്രവേശിപ്പിക്കില്ലെന്ന് ലിബിയന്‍ ഭരണകൂടം വ്യക്തമാക്കി.

വിമതര്‍ ഒരു വര്‍ഷം മുന്‍പ് തലസ്ഥാനമായ ട്രിപ്പോളി പിടിച്ചെടുത്തതിനാല്‍ ലിബിയയുടെ കിഴക്ക് ഭാഗത്തുമാത്രമാണ് ഇപ്പോള്‍ ഔദ്യോഗിക ഭരണകൂടത്തിന് അധികാരമുള്ളത്.

നിലവില്‍ സുഡാന്‍, ബംഗ്ലദേശ്, പലസ്തീന്‍, സിറിയ സ്വദേശികള്‍ക്ക് ലിബിയയില്‍ പ്രവേശനമില്ല. സുഡാന്‍, പലസ്തീന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്‍മാര്‍ ലിബിയയിലെത്തി അന്‍സാര്‍ അല്‍ ഷരിയ തുടങ്ങിയ വിമത വിഭാഗത്തിനൊപ്പം ചേര്‍ന്ന് ഭരണകൂടത്തിനെതിരെ കലാപം നടത്തുന്നതാണ് ഇവരെ വിലക്കാന്‍ കാരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :