56 ഇ‍ഞ്ച് നെഞ്ച് കാണിച്ചതുകൊണ്ട് അതിർത്തി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ്

ന്യൂഡൽഹി| VISHNU N L| Last Modified ചൊവ്വ, 1 സെപ്‌റ്റംബര്‍ 2015 (14:11 IST)
കശ്മീരിലെ ഇന്ത്യാ പാക് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘനം തുടര്‍ക്കഥയാകുന്നതും സൈനികര്‍ക്കും പൊതുജനത്തിനു ജീവന് ഭീഷണി ഉണ്ടാകുന്നതിനും പിന്നാലെ പ്രധാനമന്ത്രി വിമര്‍ശിച്ചുകൊണ്ട് കൊണ്‍ഗ്രസ് രംഗത്തെത്തി. 56 ഇ‍ഞ്ച് നെഞ്ച് കാണിച്ചതുകൊണ്ട് ഭീകരവാദ പ്രവർത്തനങ്ങളും അതിർത്തി പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് വിമര്‍ശിച്ചത്.

ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ പാകിസ്ഥാന്‍ വിഷയത്തിലാണ് മോഡി 56 ഇഞ്ച് നെഞ്ചളവ് എന്ന പ്രയോഗം നടത്തിയത്. പാകിസ്ഥാനുമായി ഇന്ത്യ നടത്തുന്ന ചർച്ചകൾ നിഷ്ഫലമാണെന്നും രമ്യതയിൽ പോകാൻ അവര്‍ക്ക് താത്പര്യമില്ലെന്നും പാകിസ്ഥാന്‍ നയത്തില്‍ മോഡി സര്‍ക്കാര്‍ സ്ഥിരമായി മാറ്റം വരുത്തകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

നിരവധി ഇന്ത്യൻ സൈനികരും സാധാരണക്കാരും പാക്ക് ആക്രമണത്തിൽ കൊല്ലപ്പെടുന്നുണ്ട്. പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ ചർച്ചകൾ നിഷ്ഫലമാണെന്നാതാണ് ഇതു വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ സമാധാനത്തെ ദുർബലമായി കാണതെ ശക്തിയായി മാറ്റണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :