ഇസ്ലാമബാദ്|
JOYS JOY|
Last Updated:
തിങ്കള്‍, 31 ഓഗസ്റ്റ് 2015 (14:09 IST)
പാകിസ്ഥാനില്‍ ആദ്യമായി ഹിന്ദിയില്‍ എം ഫില്‍. മിലിട്ടറിയുടെ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് മോഡേണ്‍ ലാംഗ്വേജ്‌സ് ആണ് രാജ്യത്ത് ആദ്യമായി ഹിന്ദിക്ക് എം ഫില്‍ നല്കിയത്. സര്‍വ്വകലാശാല വിദ്യാര്‍ത്ഥി ഷാഹിന്‍ സഫര്‍ ആണ് പാകിസ്ഥാനില്‍ ആദ്യമായി ഹിന്ദിയില്‍ എം ഫില്‍ നേടിയത്.
"സ്വാതന്ത്ര്യോത്തര ഹിന്ദി ഉപന്യാസോം മേം നസ്‌റിചിത്രന്‍ (1947 - 2000) ” എന്ന വിഷയത്തിലായിരുന്നു പ്രബന്ധം സമര്‍പ്പിച്ചത്. പ്രൊഫസര്‍ ഇഫ്‌തിഖര്‍ ഹുസൈന്‍ ആരിഫ് ആയിരുന്നു പ്രബന്ധം തയ്യാറാക്കാന്‍ മേല്‍നോട്ടം വഹിച്ചത്. ഡോണ്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പാകിസ്ഥാനില്‍ ഹിന്ദിയില്‍ വൈദഗ്‌ധ്യമുള്ള പ്രൊഫസര്‍മാര്‍ ഇല്ലാത്തതിനാല്‍ ഇന്ത്യയിലെ അലിഗഡ് സര്‍വ്വകലാശാലയില്‍ നിന്നുള്ള പ്രമുഖരായ രണ്ട് പ്രൊഫസര്‍മാരാണ് സഫറിന്റെ പ്രബന്ധം മൂല്യനിര്‍ണയം നടത്തിയത്.