ശ്വാസകോശസംബന്ധമായ രോഗം പടരുന്നു: ഉത്തരകൊറിയയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 26 ജനുവരി 2023 (11:35 IST)
ശ്വാസകോശസംബന്ധമായ രോഗം പടരുന്ന സാഹചര്യത്തില്‍ ഉത്തരകൊറിയന്‍ തലസ്ഥാനത്ത് അഞ്ചുദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോംഗ്യാംഗിലാണ് അഞ്ചുദിവസത്തെ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതേസമയം രോഗമേതാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. കോവിഡ് ആണെന്നാണ് കരുതുന്നത്. തലസ്ഥാനത്തുനിന്ന് വീടിനു പുറത്ത് ആരും ഇറങ്ങരുതെന്നും തുടര്‍ച്ചയായി പരിശോധന നടത്തണമെന്നും ഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം രാജ്യത്തെ കോവിഡ് കണക്കുകള്‍ ഒന്നും ഭരണകൂടം പുറത്തുവിട്ടിട്ടില്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :