പാക്കിസ്ഥാനിലെ കോടതി മുറിയില്‍ നവവധുവിനെ പിതാവ് വെടിവച്ചുകൊന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 24 ജനുവരി 2023 (11:48 IST)
പാക്കിസ്ഥാനിലെ കോടതി മുറിയില്‍ നവവധുവിനെ പിതാവ് വെടിവച്ചുകൊന്നു. യുവതി തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹിതയായതെന്ന് മൊഴി നല്‍കാന്‍ എത്തിയപ്പോഴായിരുന്നു പിതാവ് വെടിവെച്ചു കൊലപ്പെടുത്തിയത്. കറാച്ചി സിറ്റി കോടതിയിലാണ് സംഭവം. അതേസമയം കോടതിയിലുണ്ടായിരുന്ന ഒരു പോലീസുകാരനും വെടിവെപ്പില്‍ പരിക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കറാച്ചിയിലെ പിരാബന്ത് സ്വദേശിനിയാണ് പെണ്‍കുട്ടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :