യുഎഇയിൽ മഴയും കാറ്റും തുടരും, ജാഗ്രത പാലിക്കണമെന്ന് നിർദേശം

അഭിറാം മനോഹർ| Last Modified ബുധന്‍, 25 ജനുവരി 2023 (15:34 IST)
അബുദാബി:യുഎഇയിൽ മഴയും കാറ്റും ഏതാനും ദിവസങ്ങൾ കൂടി തുടരുമെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് ചില ഇടങ്ങളിൽ സാധ്യതയുള്ളതായും നിർദേശത്തിൽ പറയുന്നു.

മണിക്കൂറിൽ 60 കിമീ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുള്ളത് അന്തരീക്ഷത്തെ പൊടിപടലമാക്കും.വെള്ളിയാഴ്ച മൂടിക്കെട്ടിയ അന്തരീക്ഷമാകും. ചിലയിടങ്ങളിലും തീരപ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും സുരക്ഷാസംവിധാനങ്ങൾ സ്വീകരിച്ച് വാഹനമോടിക്കണമെന്നും അധികൃതർ അറിയിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :