1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Oman News

പൊതുമാപ്പ് കാലാവധി നീട്ടി ഒമാന്‍; ജൂണ്‍ 30 വരെ സമയം

Oman News
ഒമാനില്‍ പൊതുമാപ്പ് കാലാവധി നീട്ടി. തൊഴില്‍, താമസ സംബന്ധമായ രേഖകള്‍ ഇല്ലാതെ ഒമാനില്‍ ഉള്ള വിദേശികള്‍ക്ക് പിഴകള്‍ ഇല്ലാതെ രാജ്യം വിടാനുള്ള സമയ പരിധിയാണ് നീട്ടിയത്. ജൂണ്‍ 30 വരെയാണ് സമയം നല്‍കിയിട്ടുള്ളത്. ഇത്തരക്കാര്‍ക്ക് നാട്ടിലേക്ക് പോകാനുള്ള രജിസ്‌ട്രേഷന്‍ 2020 നവംബര്‍ 15 മുതലാണ് ആരംഭിച്ചത്. ഇവര്‍ക്ക് തൊഴില്‍ പെര്‍മിറ്റ്മായി ബന്ധപ്പെട്ട ഫീസുകളും പിഴകളും ഒഴിവാക്കി നല്‍കും. റസിഡന്‍സ് കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവയുടെ കാലവധി കഴിഞ്ഞവര്‍ക്കാണ് ഈ ആനുകൂല്യം.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കാണാതായ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി