പാരസെറ്റമോളിന്റെ വില 1.01 രൂപയാകും, ജീവൻ രക്ഷാ മരുന്നുകളുടെ വില 10 ശതമാനത്തിലേറെ കൂടി

അഭിറാം മനോഹർ| Last Modified വെള്ളി, 1 ഏപ്രില്‍ 2022 (09:17 IST)
ഉൾപ്പടെ എണ്ണൂറോളം അവശ്യമരുന്നുകളുടെ വില ഇന്ന് മുതൽ കൂടും. 872 മരുന്നുകൾക്ക് 10.7 ശതമാനത്തിന്റെ വർധനവാണ് ഉണ്ടാവുക. കഴിഞ്ഞ വർഷം 0.5 ശതമാനവും 2020ൽ 2 ശതമാനത്തിന്റെ വർധനവുമാണ് ഉണ്ടായ‌ത്.

500 മില്ലിഗ്രാം പാരസെറ്റമോൾ ഗുളിക ഒന്നിന് 1.01 രൂപ വരെ നിരക്കുയരും.പനി, അലർജി, ഹൃദ്രോഗം, ത്വക് രോഗം, വിളർച്ച എന്നിവയ്ക്ക് നൽകി വരുന്ന അസിത്രോമൈസിൻ, സിപ്രോഫ്ലോക്സാസിൻ ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോൾ തുടങ്ങി 800 ലേറെ മരുന്നുകളുടെ വിലയാണ് വർധിക്കുന്നത്.വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവിന്റെ ഓഫീസ് നൽകിയ ഡബ്ല്യുപിഐ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പുതിയ മാറ്റം.

2013ലെ ഡ്രഗ്‌സ് (വില നിയന്ത്രണ) ഉത്തരവിലെ വ്യവസ്ഥകൾ പ്രകാരമുള്ള തുടർനടപടികൾക്കായി ഇത് ബന്ധപ്പെട്ട എല്ലാവരുടെയും ശ്രദ്ധയിൽപ്പെടുത്തുകയാണെന്ന് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ്ങ്‌അതോറിറ്റി നോട്ടീസിൽ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :