സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 1 ഏപ്രില്‍ 2022 (09:37 IST)
പാരസെറ്റമോള്‍ ഉള്‍പ്പടെ എണ്ണൂറിലധികം മരുന്നുകള്‍ പത്തുശതമാനത്തോളം വില കൂടി. പാരസെറ്റമോള്‍ ആന്റിബയോട്ടിക്കുകള്‍, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയക്കുള്ള മരുന്നുകള്‍ക്കാണ് വില കൂടിയത്. കഴിഞ്ഞവര്‍ഷം 0.5ശതമാനവും അതിനും മുന്നത്തെ വര്‍ഷം രണ്ടുശതമാനവുമായിരുന്നു വില വര്‍ധനവ്.
വിലകൂടിയതെല്ലം അവശ്യമരുന്നുകള്‍ക്കാണ്. പനി, അലര്‍ജി, ഹൃദ്രോഗം, ത്വക്ക് രോഗം, വിളര്‍ച്ച എന്നിവയ്ക്കുള്ള മരുന്നുകള്‍ക്കും വില കൂടി. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവിന്റെ ഓഫീസ് നല്‍കിയ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പുതിയ മാറ്റം.