പുതിയ രോഗികളുടെ എണ്ണത്തില്‍ അമേരിക്ക കഴിഞ്ഞാല്‍ ഇന്ത്യ; അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 25ലക്ഷത്തിലേക്ക്

ശ്രീനു എസ്| Last Updated: ബുധന്‍, 24 ജൂണ്‍ 2020 (11:02 IST)
പുതിയ രോഗികളുടെ എണ്ണത്തില്‍ അമേരിക്ക കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യ. മരണനിരക്കിലും അമേരിക്കയും ഇന്ത്യയുമാണ് മുന്നില്‍. ലോകത്ത് കഴിഞ്ഞ 24മണിക്കൂറിനിടെ ഒന്നരലക്ഷത്തോളം പേര്‍ക്കാണ് രോഗം ബാധിച്ചത്. അയ്യായിരത്തിലേറെ പേര്‍ മരണപ്പെടുകയും ചെയ്തു. ഇന്ത്യയില്‍ നാലരലക്ഷത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്.

വൈറസ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് ബ്രസീലാണ്. ബ്രസീലില്‍ പതിനൊന്നരലക്ഷത്തിലധികം പേര്‍ക്ക് രോഗം ബാധിക്കുകയും അമ്പത്തിമൂവായിരത്തോളം പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. റഷ്യയില്‍ ആറുലക്ഷത്തോളം പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. എണ്ണായിരത്തിലധികം പേര്‍ മരണപ്പെട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :