ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 89 ലക്ഷം പിന്നിട്ടു, മരണം 4.66 ലക്ഷം

അഭിറാം മനോഹർ| Last Modified ഞായര്‍, 21 ജൂണ്‍ 2020 (11:23 IST)
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 89 ലക്ഷം പിന്നിട്ടു. ഇതുവരെ 4,66,0198 പേരാണ് ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയിൽ 32,000ത്തിലേറെയും ബ്രസീലിൽ 31,000ൽ ഏറെയും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. ബ്രസീലിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 968 പേർ മരിച്ചപ്പോൾ അമേരിക്കയിൽ 547 പേരാണ് 24 മണിക്കൂറിനുള്ളിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ബ്രസീലിൽ കൊവിഡ് മരണങ്ങളുടെ എണ്ണം 50,000കടന്നു.

അതേസമയം രോഗവ്യാപനത്തിൽ കുറവില്ലാത്ത ന്യൂയോർക്ക് നഗരത്തിൽ നാളെ മുതൽ കൂടുതൽ ഇളവുകൾ നടപ്പിലാക്കും. ഓഫീസുകൾ തുറക്കാനും സൂപ്പർമാർക്കറ്റുകളിൽ സാധനം വാങ്ങാനും അനുമതിയുണ്ട്. ഇതോടെ 3 ലക്ഷം ആളുകൾ തിരികെ ജോലിയിൽ പ്രവേശിക്കും. സ്പെയിനിൽ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.എങ്കിലുംഞ്ചില നിയന്ത്രണങ്ങൾ തുടരും.

ഇറ്റലിയിൽ ലോക്ക്ഡൗൺ പിൻവലിച്ചതോട് കൂടി ആരോഗ്യപ്രവർത്തകരുമായി ഫ്രാൻസിസ് മാർപ്പാപ്പ കൂടിക്കാഴ്ച നടത്തി.കൊവിഡ് പോരാട്ടത്തിനിടെ മരിച്ച ആരോഗ്യപ്രവർത്തകരെയും മാർപ്പാപ്പ അനുസ്മരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :