1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. American indians died

അമേരിക്കയില്‍ ഇന്ത്യക്കാരായ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍

America
അമേരിക്കയില്‍ ഇന്ത്യക്കാരായ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍. ഇന്ത്യക്കാരായ ഭരത് പട്ടേല്‍(62), ഇദ്ദേഹത്തിന്റെ മരുമകള്‍ നിഷ(33) എട്ടുവയസുകാരിയായ നിഷയുടെ മകള്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ന്യൂജേഴ്‌സില്‍ ഇവര്‍ പുതുതായി വാങ്ങിയ വീട്ടിലെ നീന്തല്‍ കുളത്തിലാണ് ഇവരെ മരിച്ച നിലയില്‍ കാണപ്പെട്ടത്.
 
രണ്ടാഴ്ചമുന്‍പാണ് ഇവര്‍ ഇവിടെ താമസിക്കാന്‍ എത്തിയത്. ഇവര്‍ നീന്തല്‍ കുളത്തില്‍ മുങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
അടുത്ത ലേഖനം
എസ് പ്രെസ്സോയുടെ സിഎൻജി പതിപ്പ് വിപണിയിലെത്തിച്ച് മാരുതി, ഇന്ധനക്ഷമത 31.2 കിലോമീറ്റർ