ന്യൂഡൽഹി|
അഭിറാം മനോഹർ|
Last Modified ബുധന്‍, 24 ജൂണ്‍ 2020 (12:45 IST)
ന്യൂഡൽഹി: വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി എയർ
ഇന്ത്യ വിമാനങ്ങൾ അമേരിക്കയിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്നതിന്
അമേരിക്ക നിയന്ത്രണം ഏർപ്പെടുത്തിയതിൽ പ്രതികരണവുമായി കേന്ദ്രസർക്കാർ. വിമാന സർവീസുകൾ നടത്തുന്നതിന് മറ്റു രാജ്യങ്ങളുടെ അപേക്ഷകൾ പരിഗണിച്ചുവരികയാണെന്ന് കേന്ദ്രം പറഞ്ഞു.
യു.എസ്., ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ അവരുടെ വിമാന കമ്പനികള്‍ക്ക്, എയര്‍ ഇന്ത്യയുടേതിന് സമാനമായ സർവീസുകൾ നടത്താൻ അനുമതി തേടിയിട്ടുണ്ട്. ഇത് പരിശോധിച്ചുവരികയാണെന്നും മന്ത്രാലയം പറഞ്ഞു. എയർ ഇന്ത്യക്ക് സമാനമായ സർവീസുകൾ നടത്താൻ അമേരിക്കൻ വിമാനങ്ങൾക്ക് ഇന്ത്യ അനുമതി നൽകുന്നില്ലെന്ന് ചൂണ്ടികാണിച്ചാണ്
എയർ ഇന്ത്യ വിമാനങ്ങൾ ഇപ്പോൾ നടത്തിവരുന്ന വന്ദേ ഭാരത് ദൗത്യത്തിന് അമേരിക്ക അടുത്ത മാസം മുതൽ അനുമതി നിഷേധിക്കുന്നത്.