നിപ്പയെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണം യു എ ഇ നീക്കം ചെയ്തു

Sumeesh| Last Modified ചൊവ്വ, 19 ജൂണ്‍ 2018 (17:24 IST)
നിപ്പയെ തുടർന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന് യു എ ഇ
ഏർപ്പെടുത്തിയ നിയന്ത്രണം പിൻ‌വലിച്ചു. ലോകാരോഗ്യ സംഘടനയുടെ ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ വ്യാപനം അവസാനിച്ചതായി വ്യക്തമായതിനെ തുടർന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ നിയന്ത്രണം നീക്കം ചെയ്തത്.

കഴിഞ്ഞ മാസം 24 നാണ് ആരോഗ്യ മന്ത്രാലയം അത്യാവശ്യമല്ലെങ്കിൽ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണം എന്ന് നിർദേശം നൽകിയത്. നിപ്പയുടെ ലക്ഷണവുമായി എത്തുന്നവർ ഉണ്ടോ എന്ന് പരിശോധിക്കാൻ എയർപോർട്ട് അധികൃതർക്ക് നിർദേശവും നൽകിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :