നൈജീരിയ|
jibin|
Last Modified ബുധന്‍, 25 ജൂണ്‍ 2014 (11:29 IST)
നൈജീരിയയില്‍ ബോക്കോ ഹറാം ഭീകരര്‍ അറുപത് സ്ത്രീകളെയും മുപ്പത്തിയൊന്നു കുട്ടികളെയും തട്ടിക്കൊണ്ടുപോയി. ആയുധങ്ങളുമായി ഗ്രാമത്തിലെത്തിയ ഭീകരര്‍ വീടുകള്‍ നശിപ്പിക്കുകയും വളര്‍ത്തു മൃഗങ്ങളെ കൊല്ലുകയും ചെയ്തു. ബൊര്‍നൊ സംസ്ഥാനത്തെ
ദാംബൊവ ഗ്രാമത്തിലാണ് ഭീകരര്‍ അഴിഞ്ഞാടിയത്.
തട്ടിക്കൊണ്ടുപോയവരില്‍ ചിലര്‍ പിന്നീട് രക്ഷപ്പെട്ടു. ഇവരെ ഇവിടെ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ലാസ ഗ്രാമത്തില്‍ നിന്ന് കണ്ടെത്തി. നേരത്തെ ബോക്കോ ഹറാം ഭീകരര്‍ ഗ്രാമത്തില്‍ നിന്ന് 200-ലധികം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു.