അബുജ|
jibin|
Last Modified ചൊവ്വ, 10 ജൂണ്‍ 2014 (11:20 IST)
നൈജീരിയയില്‍ ഇരുപത്
സ്ത്രീകളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. ബോക്കോഹറാം പ്രവര്‍ത്തകരാണ് നൈജീരയയിലെ ഒരു ഉള്‍ഗ്രാമത്തില്‍ സ്ത്രീകളെ വീണ്ടും തട്ടിക്കൊണ്ടുപോയത്.
അഭയാര്‍ത്ഥി ക്യാമ്പില്‍നിന്ന് ഫ് ളൂനായി ഗോത്രവര്‍ഗത്തില്‍പ്പെട്ട സ്ത്രീകളെയാണ് തട്ടിക്കൊണ്ടുപോയത്. തോക്കുധാരികള്‍ അഭയാര്‍ത്ഥി ക്യാമ്പിലേക്ക്
ഇരച്ചുകയറുകയും സ്ത്രീകളെ തൊക്കിന് മുന്നില്‍ നിര്‍ത്തി വണ്ടിയിലേക്ക് കയറ്റുകയുമായിരുന്നു.
ഇത് തടയാന്‍ ശ്രമിച്ച മൂന്ന് യുവാക്കളെയും ബന്ധികളാക്കി. തട്ടിക്കൊണ്ടുപോവലിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ബോക്കോഹറാം തീവ്രവാദികള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് സംശയിക്കടുന്നു.