40 ബോക്കോഹറാം ഭീകരരെ സൈന്യം വധിച്ചു

യാവുന്‍ഡി| Last Modified തിങ്കള്‍, 2 ജൂണ്‍ 2014 (09:36 IST)
ഏറ്റുമുട്ടലില്‍ 40 ബോക്കോഹറാം ഭീകരരെ കാമറോണ്‍ സൈന്യം വധിച്ചു. നൈജീരിയയുടെയും ചാഡിന്റെയും അതിര്‍ത്തിപ്രദേശമായ കൊസേരിയിലാണ് മുസ്ലിം ഭീകരസംഘടനയായ ബൊക്കോഹറാമിനെതിരേ സൈന്യം ഏറ്റുമുട്ടിയത്.

നൈജീരിയയിലെ സ്‌കൂളില്‍നിന്ന് ഭീകരര്‍ ഇരുന്നൂറിലേറെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത് അന്താരാഷ്ട്രതലത്തില്‍ വന്‍പ്രതിഷേധമുയര്‍ത്തിയിരുന്നു. ബൊക്കോ ഹറാം ഭീകരര്‍ക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്ന് സര്‍ക്കാറിനുനേരേ ആരോപണമുയര്‍ന്നിരുന്നു. നൈജീരിയ കേന്ദ്രമായുള്ള ഭീകരര്‍ക്കെതിരെ കാമറൂണ്‍ ആയിരംപേരടങ്ങുന്ന സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :