കാനോ|
Last Modified ബുധന്‍, 25 ജൂണ്‍ 2014 (08:37 IST)
നൈജീരിയയില്‍ അജ്ഞാതരുടെ വെടിയേറ്റ് 38 പേര്‍ കൊല്ലപ്പെട്ടു. ഉത്തര നൈജീരിയയിവെ കഡുനയിലെ രണ്ട് ഗ്രാമങ്ങളിലാണ് സംഭവം. 21 പേര്‍ കാര്‍ഷിയിലും 17 പേര്‍ നാന്ദുവിലും കൊല്ലപ്പെട്ടതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. ശക്തമായ തീവ്രവാദ സാന്നിധ്യമുള്ള പ്രദേശങ്ങളിലാണ് ആക്രമണം.