നൈജീരിയയില്‍ എണ്‍പത്തിമൂന്നുപെരെ വെടിവെച്ചു കൊന്നു

അബുജ| jibin| Last Modified വ്യാഴം, 5 ജൂണ്‍ 2014 (15:23 IST)
ആയുധധാരികള്‍ നൈജീരിയയിലെ ഗ്രാമങ്ങളില്‍ നടത്തിയ വെടിവെയ്പില്‍ 83 പേര്‍ കൊല്ല്‍പ്പെട്ടു. മൂന്നുഗ്രാമങ്ങളിലാണ് ആക്രമണം നടന്നത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത ഉണ്ട്.

സൈനികരുടെ വേഷമണിഞ്ഞെത്തിയവര്‍ കാമറൂണുമായി അതിര്‍ത്തി പങ്കിടുന്ന അത്താഗര, അഗപലവ, അഗാന്‍ജാര എന്നിവടങ്ങളിലെ നാട്ടുകാര്‍ക്ക് നേരെ
വെടിവെക്കുകയായിരുന്നു. ബൊക്കൊ ഹരാം തീവ്രവാദികളാകാം ആക്രമണത്തിന് പിന്നിലെന്ന്
സ്ഥിരീകരിക്കാത്ത



റിപ്പോര്‍ട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :