പൊന്നോമനയ്ക്കായി ചികിത്സയൊഴിവാക്കി കാത്തിരുന്ന യുവതി മരിച്ചു

 ചൈനീസ് ടെലിവിഷന്‍ അവതാരിക , ക്വ്യൂ യുവാന്‍യുവാന്‍ , യുവതി മരിച്ചു , കാന്‍സര്‍
ബീജിംഗ്| jibin| Last Modified ശനി, 13 ഡിസം‌ബര്‍ 2014 (17:45 IST)
കാന്‍സര്‍ സ്വന്തം ജീവന് ഭീഷണിയായിട്ടും തന്റെ വയറ്റില്‍ വളരുന്ന കുരുന്ന് ജീവനെ ഒരു നോക്ക് കാണാനും ലാളിക്കാനും കൊതിച്ച് ചികിത്സ നിഷേധിച്ച യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷം മരണത്തിന് കീഴടങ്ങി. ചൈനയിലെ ഹെനന്‍ പ്രവിശ്യയിലെ ഴെങ്‌ഴൂം സ്വദേശിനി ക്വ്യൂ യുവാന്‍യുവാന്‍ എന്ന ചൈനീസ് ടെലിവിഷന്‍ അവതാരികയാണ് മരണത്തിലേക്ക് യാത്രയായത്.

ടെലിവിഷന്‍ അവതാരികരില്‍ പ്രമുഖയായിരുന്നു ക്വ്യൂ. ചാനലില്‍ തിളങ്ങി നില്‍ക്കുന്ന വേളയിലാണ് താന്‍ ഒരു അമ്മയാകാന്‍ പോകുന്ന വിവരം ഈ ഇരുപത്തിയാറുകാരി അറിഞ്ഞത്. വാര്‍ത്തയറിഞ്ഞ ക്വ്യൂവും ഭര്‍ത്താവായ ഴാങ് ക്വിസുവാനും ആഹ്ലാദത്തില്‍ ആയിരുന്നു. എന്നാല്‍ എല്ലാവരുടെയും സന്തോഷം അതികം നാള്‍ നീണ്ടു നിന്നില്ല. കടുത്ത ക്ഷീണത്തെ തുടര്‍ന്ന് സ്ഥിരമായി ആശുപത്രിയില്‍ എത്തിയ യുവതി ഒടുവില്‍ ആ സത്യം മനസിലാക്കുകയായിരുന്നു. തനിക്ക് കാന്‍സര്‍ രോഗമാണെന്ന്, വിവരം മനസിലാക്കിയ ക്വ്യൂ മാനസികമായി തളര്‍ന്നു പോകുകയായിരുന്നു.

രോഗത്തിന്റെ തുടക്കമായതിനാല്‍
കീമോതെറാപ്പിയടക്കമുള്ള ചികിത്സാരീതികള്‍ നടത്തിയാല്‍ രോഗത്തെ മറികടക്കാമെന്ന് ഡേക്ടര്‍മാര്‍ പറഞ്ഞെങ്കിലും തന്റെ വയറ്റില്‍ വളരുന്ന ജീവന് കീമോതെറാപ്പി ഭീഷണിയാകുമെന്ന് മനസിലാക്കിയ അവര്‍ കുഞ്ഞിന്റെ രക്ഷയ്ക്കായി സ്വന്തം ജീവന്‍ നല്‍കുകയായിരുന്നു. ആരോഗ്യസസ്ഥിതി ഗുരുതരമായതോടെ ഇവരെ സെപ്തംബറില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വൈകാതെ പ്രസവിക്കുകയുമായിരുന്നു. നിയന്ന്യന്‍ എന്നാണ് കുട്ടിക്ക് പേരിട്ടത്.

കുഞ്ഞ് ജനിച്ചതോടെ കാന്‍സര്‍ ചികിത്‌സയ്ക്ക് തയ്യാറായ ക്വ്യൂമിന്റെ ശരീരത്തിലെ ട്യൂമര്‍ നീക്കുകയും കീമോ തെറാപ്പി ചികിത്സ നല്‍കുകയും ചെയ്തു. എന്നാല്‍ ആ സമയം ആയപ്പോഴേക്കും ചികിത്സ നടത്തേണ്ട സമയം കഴിഞ്ഞു പോയിരുന്നു. തുടര്‍ന്ന് കുഞ്ഞ് ജനിച്ച് നൂറു ദിവസത്തിനു ശേഷം അവര്‍ മരണമടയുകയായിരുന്നു. ക്വ്യൂ യുവാന്‍യുവാന്റെ മരണ കാരണവും, അതിനുള്ള സാഹചര്യവും മനസിലാക്കിയ അവരുടെ ആരാധകര്‍ നിരാശയിലാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :