പോളണ്ട് ആക്രമണം: നാറ്റോ അടിയന്തര യോഗം ഇന്ന്, നാറ്റോ രാജ്യങ്ങള്‍ ഏതൊക്കെ

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 16 നവം‌ബര്‍ 2022 (08:28 IST)
റഷ്യ പോളണ്ടില്‍ മിസൈല്‍ ആക്രമണം നടത്തിയതില്‍ നാറ്റോയുടെ അടിയന്തര യോഗം ഇന്ന് നടക്കും. പോളണ്ടിന്റെ അഭ്യര്‍ത്ഥനപ്രകാരം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നാറ്റോയുടെ അടിയന്തര യോഗം വിളിച്ചു. നാറ്റോയില്‍ അംഗമായ ഏതെങ്കിലും ഒരു രാജ്യം ആക്രമിക്കപ്പെട്ടാല്‍ നാറ്റോ രാജ്യങ്ങള്‍ ഒന്നിച്ച് എതിരിടുമെന്നാണ് കരാര്‍.

അമേരിക്ക, ബ്രിട്ടന്‍, തുര്‍ക്കി, സ്‌പെയിന്‍, സ്ലൊവേനിയ, സ്ലൊവാക്യ, റൊമാനിയ, പോര്‍ച്ചുഗല്‍, പോളണ്ട്, നോര്‍വെ, നോര്‍ത്ത് മാസഡോണിയ, നെതര്‍ലാന്റ്, ലക്‌സംബര്‍ഗ്, ലിത്വാനിയ, ലിത്വിയ, ഇറ്റലി, ഐസ്ലാന്റ്, ഹംഗറി, ഗ്രീസ്, ജര്‍മനി, ഫ്രാന്‍സ്, എസ്റ്റോണിയ, ഡെന്‍മാര്‍ക്ക്, ക്രൊയേഷ്യ, കാനഡ, ചെക്ക് റിപ്പബ്ലിക്, ബള്‍ഗേറിയ, ബെല്‍ജിയം, അല്‍ബേനിയ എന്നിവയാണ് നാറ്റോ രാജ്യങ്ങള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :