പോളണ്ടില്‍ മിസൈല്‍ ആക്രമണം നടത്തി റഷ്യ; തൊട്ടത് നാറ്റോയിലെ അംഗരാജ്യത്തെ

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 16 നവം‌ബര്‍ 2022 (08:14 IST)
പോളണ്ടില്‍ മിസൈല്‍ ആക്രമണം നടത്തി റഷ്യ. യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് 15മൈല്‍ അകലെയുള്ള പോളണ്ടിന്റെ പ്രദേശത്ത് മിസൈല്‍ പതിച്ചതായാണ് വിവരം. സംഭവത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഇത് അബദ്ധത്തില്‍ സംഭവിച്ചതാണോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. നാറ്റോ രാജ്യങ്ങളില്‍ ഒന്നാണ് പോളണ്ട്.

അതേസമയം പോളണ്ട് അതിര്‍ത്തിയിലേക്ക് മിസൈല്‍ അയച്ചിട്ടില്ലെന്നാണ് റഷ്യന്‍ ആഭ്യന്തര മന്ത്രാലയം പറയുന്നത്. ആക്രമണത്തില്‍ നാറ്റോ പോളണ്ടിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :