1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. N Korea supports Iran

ഇറാനു പിന്തുണയുമായി കൊറിയ; ക്രൂസ് മിസൈലുകൾ പരീക്ഷിച്ചു

യുഎസും ഇസ്രയേലും നടത്തുന്നത് കടന്നുകയറ്റമാണ്

N Korea supports Iran, US Israel, Korea War
മുജ്തബ ഖമനയിയെ ഇറാന്റെ പരമോന്നത നേതാവായി തിരഞ്ഞെടുത്ത തീരുമാനത്തെ സ്വാഗതം ചെയ്ത് ഉത്തര കൊറിയ. യുഎസും ഇസ്രയേലും ഇറാനെതിരെ നടത്തുന്ന ആക്രമണത്തെ കൊറിയ അപലപിക്കുകയും ചെയ്തു. 
 
മുജ്തബ ഖമനയിയെ പരമോന്നത നേതാവായി തിരഞ്ഞെടുത്ത ഇറാന്റെ തീരുമാനത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് ഉത്തര കൊറിയ വ്യക്തമാക്കി. യുഎസും ഇസ്രയേലും നടത്തുന്നത് കടന്നുകയറ്റമാണ്. പ്രാദേശിക സമാധാനം, സുരക്ഷ എന്നിവയ്‌ക്കെതിരെയാണ് യുഎസ്-ഇസ്രയേൽ നീക്കം. ലോകം മുഴുവനും യുഎസ്-ഇസ്രയേൽ ആക്രമണങ്ങളെ അപലപിക്കണമെന്നും കൊറിയ ആവശ്യപ്പെട്ടു. 
 
അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്ത സൈനികാഭ്യാസം ആരംഭിച്ചതിന് പിന്നാലെ, ഉഗ്രശേഷിയുള്ള ക്രൂസ് മിസൈലുകൾ ഉത്തര കൊറിയ പരീക്ഷിച്ചു. യുദ്ധക്കപ്പലായ 'ചോയ് ഹ്യോണിൽ' നിന്നാണ് മിസൈലുകൾ വിക്ഷേപിച്ചത്.