1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Man dies after 2nd dose vaccine

കൊവിഡ് വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ച 45കാരന്‍ മിനിറ്റുകള്‍ക്കു ശേഷം ബോധംകെട്ടുവീണു; മരണകാരണം എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല

Vaccination
കൊവിഡ് വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ച 45കാരന്‍ മിനിറ്റുകള്‍ക്കു ശേഷം ബോധംകെട്ടുവീണു. തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു. മരണകാരണം എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല. മഹാരാഷ്ട്ര ബിവണ്ടിയിലാണ് സംഭവം. സുഖ്‌ദേവ് കിര്‍ഡറ്റ് എന്നയാളാണ് മരണപ്പെട്ടത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മത്രമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് അധികൃതര്‍ വ്യക്തമാക്കി. 
 
ഒരു ഡോക്ടറിന്റെ ഡ്രൈവറായിട്ടാണ് ഇയാള്‍ ജോലി ചെയ്യുന്നത്. ഭാഗ്യ നഗറിലെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാമത്തെ വാക്‌സിന്‍ സ്വീകരിച്ച് 15-20മിനിറ്റിനുള്ളില്‍ ഇയാള്‍ ഒബ്‌സര്‍വേഷന്‍ റൂമില്‍ ബോധരഹിതനായി വീഴുകയായിരുന്നു.
അടുത്ത ലേഖനം
രാഷ്ട്രപതി രാംനാഥ് കോവിന്ദ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു