മെയ് അവസാനത്തോടെ 142 രാജ്യങ്ങള്‍ക്ക് കൊവാക്‌സ് പദ്ധതിയിലൂടെ 23.7 കോടി ഡോസ് വാക്‌സിന്‍ ലഭിക്കും: ലോകാരോഗ്യ സംഘടന

ശ്രീനു എസ്| Last Modified ബുധന്‍, 3 മാര്‍ച്ച് 2021 (15:30 IST)
മെയ് അവസാനത്തോടെ 142 രാജ്യങ്ങള്‍ക്ക് കൊവാക്‌സ് പദ്ധതിയിലൂടെ 23.7 കോടി ഡോസ് വാക്‌സിന്‍ ലഭിക്കുമെന്ന് പറഞ്ഞു. ലോകാരോഗ്യ സംഘടന നടപ്പിലാക്കുന്ന പദ്ധതിയാണ് കൊവാക്‌സ്. ഓക്‌സ്‌ഫോഡ്- ആസ്‌ട്രോസെനക്കയുടെ വാക്‌സിനാണ് നല്‍കുന്നത്.

ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ കഴിഞ്ഞാഴ്ച ഘാനക്ക് വാക്‌സിന്‍ നല്‍കിയിരുന്നു. ലോകത്താകമാനം 11.45 കോടിയിലധികം പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :