അനുബന്ധ വാര്‍ത്തകള്‍
- ഷാർജ തിരക്കടലിൽ കപ്പലിൽ കുടുങ്ങിക്കിടന്ന 11 ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചയച്ചു.
- കൊല്ലത്ത് കരിമ്പനി സ്ഥിരീകരിച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ്
- എസ്തർ ഇപ്പോൾ ചെറിയ കുട്ടിയല്ല !
- കൊല്ലത്ത് നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിച്ച നിലയിൽ
- ട്രെയിനുകൾ വൈകിയാൽ സ്ഥാനക്കയറ്റത്തേയും ബാധിക്കും; റെയിവേ ഉദ്യോഗസ്ഥർക്ക് മുട്ടൻപണി
പച്ചക്കറി നടാനായി കുഴിയെടുത്ത ഭർത്താവിന് കിട്ടിയത് ഭാര്യയുടെ പൂർവകാമുകന്റെ അസ്ഥികൂടം
മോസ്കോ: പച്ചക്കറി നാടാനായി കുഴിയെടുത്ത ഭർത്താവ് കണ്ടത് ഭാര്യയുടെ മുൻ കാമുകന്റെ വെട്ടിനുറുക്കിയ അസ്ഥികൂടം. റഷ്യയിലെ ലുസിനൊയിലാണ് വർഷങ്ങൾക്ക് മുൻപ് നടന്ന കുറ്റകൃത്യം പുറത്തറിയുന്നത്.
അറുപതുകാരനായ ഭർത്താവ് പച്ചക്കറി നടാനായി കുഴി എടുത്തപ്പോൾ അസ്ഥികൂടം ലഭിക്കുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇത് ഭാര്യയുടെ മുൻ കാമുകന്റെതാണ് എന്ന് കണ്ടെത്തി. 1997ൽ ഇരുവരും തമ്മിലുണ്ടായ തർക്കത്തിൽ ഭാര്യ മുൻകാമുകനെ കോടാലികൊണ്ട് വെട്ടി കൊല്ലുകയായിരുന്നു.
തുടർന്ന് ശരീരം വെട്ടി നുറുക്കി പറമ്പിൽ കുഴിച്ചിട്ടു. കാമുകൻ ദൂരദേശത്ത് ജോലിക്ക് പോയി എന്ന് സമീപവാസികളെ പറഞ്ഞ് വിശ്വസിപ്പിച്ചതോടെ സംഭവം പുറത്തറിഞ്ഞില്ല. അസ്ഥികൂടം കണ്ടെടുത്തതോടെ ഭാര്യ തന്നെ ഇക്കാര്യങ്ങൾ ഭർത്താവിനോട് പറയുകയായിരുന്നു. വിവരം ഉടൻ തന്നെ ഭർത്തവ് പൊലീസിൽ അറിയിച്ചു.