നയതന്ത്രത്തില്‍ ചൈനീസ് പ്രസിഡന്റിനെ കടത്തി വെട്ടി മോഡി മുന്നേറുന്നു

ബീജിംഗ്| VISHNU N L| Last Updated: വെള്ളി, 20 മാര്‍ച്ച് 2015 (17:08 IST)
ആഭ്യന്തര - അന്താരാഷ്ട്ര നയതന്ത്ര ഇടപെടലുകളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ചൈനീസ് പ്രസിഡന്റ് സീ ജിന്‍ പിംഗിനെ പിന്നിലാക്കിയെന്ന് റിപ്പോര്‍ട്ട്. ചൈനീസ് ഏജന്‍സി തന്നെ നടത്തിയ സര്‍വ്വേയിലാണ് മൊഡി ചൈനീസ് പ്രസിഡന്റിന്റെ പിന്തള്ളിയതായി തെളിഞ്ഞത്. അമേരിക്ക , ബ്രിട്ടന്‍ , ആസ്ട്രേലിയ , ജപ്പാന്‍ , സൗത്ത് ആഫ്രിക്ക , ഇന്ത്യ ,റഷ്യ , ബ്രസീല്‍ , ചൈന എന്നീ രാജ്യങ്ങളിലാണ് സര്‍വേ നടത്തിയത്

ചൈനീസ് നാഷണല്‍ ഇമേജ് ഗ്ലോബല്‍ എന്ന സര്‍വ്വേയില്‍ ആഭ്യന്തര - അന്താരാഷ്ട്ര മേഖലകളിലെ ഇടപെടലുകളില്‍ സീ ജിന്‍ പിംഗ് ലോക റാങ്കിംഗില്‍ നരേന്ദ്രമോഡിക്ക് പിന്നില്‍ രണ്ടാമതെത്തിയെന്നാണ് ചൈനയിലെ അന്താരാഷ്ട്ര പ്രസിദ്ധീകരണ വിഭാഗം വൈസ് പ്രസിഡന്റ് വാങ് ഗാങ് യി പറഞ്ഞത്.
ആഗോള തലത്തില്‍ ചൈനയുടെ സ്വീകാര്യത വര്‍ദ്ധിച്ചിട്ടുണ്ടെന്നും
സര്‍വേ വെളിപ്പെടുത്തുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :