Last Updated:
തിങ്കള്‍, 16 മാര്‍ച്ച് 2015 (17:21 IST)
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ദിവസം മോഡി അതി കഠിനമായ ഏകാന്തത അനുഭവിക്കുകയായിരുന്നുവെന്നും ഉച്ചക്ക് വരെ മുറിയില്‍ ധ്യാനിച്ചിരിക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തല്‍.
‘മോദി എഫക്റ്റ് ഇന്‍സൈഡ് നരേന്ദ്രമോഡീസ് കാപെയിന്‍ ടു ട്രാന്‍സ്ഫോം ഇന്ത്യ‘ എന്ന് പുസ്തകത്തിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. മോദിയുടെ തിരഞ്ഞെടുപ്പ് വിജയം, കാമ്പയിനിങ്ങ് എന്നിവയാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ മുന്‍ മാധ്യമ ഉപദേഷ്ട്ടാവും എഴുത്തുകാരിയുമായ ലാന്‍സ് പ്രൈസാണ് പുസ്തകം എഴുതിയിരിക്കുന്നത്.
പുസ്തകത്തിന്റെ രചനയുമായി ബന്ധപ്പെട്ട് ലാന്‍സ് പ്രൈസ്
മോഡിയെ അഭിമുഖം നടത്തിയിരുന്നു. മോഡിയെ കൂടാതെ പിയൂഷ് ഗോയല്‍, പ്രകാശ് ജാവദേക്കര്‍, സ്മൃതി ഇറാനി എന്നിവരുമായും പ്രൈസ് അഭിമുഖം നടത്തിയിരുന്നു. പുസ്തകത്തില്‍ ഫലം പുറത്തുവന്ന ദിവസം
ഉച്ചയ്ക്ക് 12-നുശേഷമാണ് ആദ്യ ഫോണ്‍കോള്‍ സ്വീകരിച്ചതെന്നാണ് മോഡി പറയുന്നു. ഇതുകൂടാതെ ഗുജറാത്തില്‍ മൂന്നാംതവണ മുഖ്യമന്ത്രിയായപ്പോള്‍ത്തന്നെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി പാര്‍ട്ടി തന്നെ പരിഗണിക്കുമെന്ന് കരുതിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തുന്നു.
ഇതുകൂടാതെ അരവിന്ദ് കെജ്രിവാളുമായുള്ള മോഡിയുടെ അഭിപ്രായവും പുസ്തകം പ്രതിപാദിക്കുന്നുണ്ട്. മോഡി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ഒരു ചെറിയ പട്ടണത്തിലെ ഒരു സാധാരണ നേതാവായിട്ടാണ് കാണുന്നതെന്നും ഇതില്‍ കവിഞ്ഞ് വ്യക്തിപ്രഭാവമോ ഭരണ പാടവമോ മോഡി കെജ്‍രിവാളിന് കല്‍പ്പിച്ചിട്ടില്ലെന്നും മോഡി പറയുന്നു. എന്നാല്‍ വരാണാസിയില്‍ കെജ്‍രിവാള്‍ എതിര്‍ സ്ഥാനാര്‍ഥിയാവുമെന്ന വാര്‍ത്തകള്‍ മോദിയെ ആശയക്കുഴപ്പത്തിലാക്കിയെന്നും ലാന്‍ഡ് പ്രൈസിന്റെ പുസ്തകം പറയുന്നു.