സഹിഷ്ണുത പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെടുമെന്ന് യു‌എസ്

വാഷിങ്ടൺ| VISHNU N L| Last Modified വെള്ളി, 16 ഒക്‌ടോബര്‍ 2015 (12:43 IST)
ഇന്ത്യയില്‍ മത വിവേചനവും സംഘര്‍ഷങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു പിന്നാലെ ഇന്ത്യയോട് സഹിഷ്ണുത പ്രോത്സാഹിപ്പിക്കാന്‍ ആവശ്യപ്പെടുമെന്ന് യു‌എസ്. സഹിഷ്ണുതയുടെയും പൗരമര്യാദയുടെയും സന്ദേശങ്ങൾ പ്രോൽസാഹിപ്പിക്കാൻ നരേന്ദ്ര മോഡി സർക്കാരിനോട് യുഎസ് ആവശ്യപ്പെടുമെന്നാണ് യു‌എസ് വ്യക്തമാക്കിയത്.

മതപ്രേരണയിലുള്ള കൊലപാതകങ്ങളും കലാപങ്ങളും അറസ്റ്റും പരിവർത്തനവുമൊക്കെ കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്നെന്നു യുഎസ് കോൺഗ്രസിനു റിപ്പോർട്ട് ചെയ്ത
രാജ്യാന്തര മതസ്വാതന്ത്ര്യം സംബന്ധിച്ച അംബാസഡർ അറ്റ് ലാർജ് ഡേവിഡ് സപർസ്റ്റീ‌ൻ ആണ് ഇക്കാരും വ്യക്തമാക്കിയത്.

ന്യൂനപക്ഷവും ദുർബലരും ഉൾപ്പെടെ എല്ലാ സമുദായങ്ങൾക്കും സംരക്ഷണം നൽകണമെന്നും ഇന്ത്യയോട് ആവശ്യപ്പെടുമെന്നു ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. ന്യൂഡൽഹി സന്ദർശിച്ചപ്പോൾ പ്രസിഡന്റ് ഒബാമ ഇക്കാര്യം പറഞ്ഞിരുന്നതു സപർസ്റ്റീൻ അനുസ്മരിപ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :