താലിബാന്‍ കരുത്താര്‍ജിക്കുന്നു; അഫ്ഗാനില്‍ സൈന്യം തുടരും- ഒബാമ

അഫ്‌ഗാനിസ്ഥാന്‍ , അമേരിക്ക , അഫ്‌ഗാനിസ്ഥാന്‍ , ബരാക് ഒബാമ
വാഷിങ്ടണ്‍| jibin| Last Modified വെള്ളി, 16 ഒക്‌ടോബര്‍ 2015 (12:18 IST)
അഫ്‌ഗാനിസ്ഥാനില്‍ നടത്തുന്ന സൈനിക നടപടികളില്‍ മാറ്റം വരുത്തി. 2016 അവസാനത്തോടെ
അഫ്‌ഗാനിസ്ഥാനിലുള്ള മുഴുവന്‍ അമേരിക്കന്‍ സൈനികരെയും പിന്‍വലിക്കുമെന്ന തീരുമാനമാണ് മാറ്റിയത്. അഫ്ഗാന്‍ സൈനിക തലവന്മാരും പെന്‍റഗണ്‍ ഉദ്യോഗസ്ഥരും പ്രസിഡന്റ് ബരാക് ഒബാമയുമായി നടത്തിയ ഉന്നതതല കൂടിക്കാഴ്ചയെ തുടര്‍ന്നാണ് പുതിയ തീരുമാനമെന്ന് ഉന്നതതല യുഎസ് വൃത്തങ്ങള്‍ അറിയിച്ചു.

നിലവില്‍ 9800 സൈനികരാണ് അഫ്‌ഗാനിസ്ഥാനില്‍ വിവിധ ഇടങ്ങളിലായി ഉള്ളത്. ഇവരെ 2016 അവസാനത്തോടെ പിന്തിരിക്കുമെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നുവെങ്കിലും താലിബാന്‍ അടുത്തിടെ കുന്ദുസ് നഗരം പിടിച്ചെടുത്തതും
ഐഎസ് ഭീഷണി വളരുന്നതിനാലും ഇത്രയും സൈനികര്‍ രാജ്യത്ത് തുടരുമെന്ന് ഒബാമ വ്യക്തമാക്കുകയായിരുന്നു. ഒരു വിഭാഗം അഫ്ഗാന്‍ സൈനികര്‍ക്ക് പരിശീലനത്തിനും അവശേഷിച്ചവര്‍ താലിബാന്‍ സായുധര്‍ക്കായുള്ള തിരച്ചിലിനുമായിരിക്കും വിന്യസിക്കപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.

കാബൂളിനു സമീപത്തെ ബഗ്രാം വ്യോമതാവളം അമേരിക്കന്‍ സേനയുടെ ആസ്ഥാനമായി തുടരും. കാന്തഹാര്‍, ജലാലാബാദ് എന്നിവയിലും അമേരിക്കന്‍ സൈനിക സാന്നിധ്യമുണ്ടാകും. മൂന്നു കേന്ദ്രങ്ങള്‍ ഉപയോഗിച്ചും ഡ്രോണ്‍ ആക്രമണം തുടരാനും തീരുമാനമുണ്ട്. 2014 അവസാനത്തോടെ സൈനികരെ മുഴുവന്‍ പിന്‍വലിക്കുമെന്ന് നേരത്തേ അമേരിക്ക പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതു പിന്നീട് പല ഘട്ടങ്ങളിലായി നീട്ടുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :