1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Military parade begins in China

ചൈനയില്‍ സൈനിക പരേഡ് തുടങ്ങി; ഒരു ശക്തിക്കും ചൈനയുടെ വളര്‍ച്ച തടയാനാകില്ലെന്ന് ചൈനീസ് പ്രസിഡന്റ്

രണ്ടാം ലോകമഹായുദ്ധ വിജയത്തെ അനുസ്മരിച്ച് ബീജിങില്‍ നടക്കുന്ന വന്‍പരേഡില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമീര്‍ പുടിന്‍

china
china
ചൈനയില്‍ സൈനിക പരേഡ് തുടങ്ങി. രണ്ടാം ലോകമഹായുദ്ധ വിജയത്തെ അനുസ്മരിച്ച് ബീജിങില്‍ നടക്കുന്ന വന്‍പരേഡില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമീര്‍ പുടിന്‍, ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ എന്നിവരാണ് മുഖ്യാതിഥികള്‍. പതിനായിരക്കണക്കിന് സൈനികര്‍ അണിനിരക്കുന്ന പരേഡില്‍ അത്യാധുനിക ആയുധങ്ങളുടെ പ്രദര്‍ശനവും ഉണ്ടാകും.
 
അമേരിക്കയുടെ താരിഫ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന സാഹചര്യത്തില്‍ ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ നിരവധി ലോക നേതാക്കളാണ് പരേഡില്‍ പങ്കെടുക്കുന്നത്. ഇറാന്‍, പാക്കിസ്ഥാന്‍ തുടങ്ങി തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്നുള്ള നേതാക്കളും പരേഡില്‍ പങ്കെടുക്കുന്നു. 2019ന് ശേഷമുള്ള ചൈനയുടെ ആദ്യത്തെ വലിയ സൈനിക പരേഡാണിത്. 
 
അതേസമയം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലേക്ക് എത്തുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. മോദി ഷാങ്ഹായി ഉച്ചകോടിക്കായി ചൈന സന്ദര്‍ശിക്കുന്നതിനിടെയാണ് റൂബിയോയുടെ പുകഴ്ത്തലെന്നത് ശ്രദ്ധേയമാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിനെ നിര്‍വചിക്കാന്‍ പോകുന്നതാണ് അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധമെന്ന് റൂബിയോ പറഞ്ഞു.
 
ഷാങ്ഹായി ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, റഷ്യന്‍ പ്രസിഡന്റ്, ചൈനീസ് പ്രസിഡണ്ട് എന്നിവരുമായി ചര്‍ച്ചകള്‍ നടത്തുന്നതിനിടയാണ് റൂബിയോയുടെ പരാമര്‍ശം. ഇന്ത്യയ്ക്കുമേല്‍ അമേരിക്കയുടെ വന്‍ തീരുവ പ്രഖ്യാപനം വന്നതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയും ചൈനയും തമ്മില്‍ അടുത്തതും.
About Writer
സിആര്‍ രവിചന്ദ്രന്‍