കെനിയയിലെ യൂണിവേഴ്സിറ്റി ക്യാംപസില്‍ ഭീകരാക്രമണം: 15മരണം

  ഭീകരാക്രമണം , വടക്ക്-കിഴക്കന്‍ കെനിയ , സൊമാലിയ , വെടിവെപ്പ് , പൊലീസ്
ഗര്‍സ| jibin| Last Modified വ്യാഴം, 2 ഏപ്രില്‍ 2015 (19:52 IST)
വടക്ക്-കിഴക്കന്‍ കെനിയയിലെ യൂണിവേഴ്സിറ്റി ക്യാംപസിലുണ്ടായ ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. അറുപത്തിയഞ്ചിലധികം ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്ന് അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു.

സൊമാലിയന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള യൂണിവേഴ്സിറ്റി ക്യാംപസില്‍ എത്തിയ അല്‍ ഷാബാബ് എന്ന ഭീകരസംഘത്തിലെ അംഗമായ ആയുധധാരി വെടിയുതിര്‍ക്കുകയായിരുന്നു. ക്യാംപസിനുള്ളില്ലെ ഹോസ്റ്റലിലാണ് ഇയാള്‍ വെടിവെപ്പ് നടത്തിയത്. ക്യാംപസിന്റെ നിയന്ത്രണം പൊലീസും സുരക്ഷാ സേനയും ഏറ്റെടുത്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :