Last Modified തിങ്കള്‍, 23 മാര്‍ച്ച് 2015 (12:31 IST)
ലോകത്തെ എല്ലാ നാവികര്‍ക്കും ഭീഷണിയായി തുടരുന്ന സൊമാലിയന്‍ കടല്‍ കൊള്ളക്കാര്‍ ഇന്ത്യയെ ലക്ഷ്യമാക്കുന്നു ?. ഇന്ത്യന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കടല്‍കൊള്ളക്കാര്‍ ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയില്‍ നിന്നും 450 നോട്ടിക്കല്‍ മൈല്‍ ദൂരത്തുണ്ടെന്നും ഇവര്‍ അവിടെ നിന്നും 40 നോട്ടിക്കല്‍ മൈല്‍ ദൂരത്തേക്ക് അവര്‍ മാറിയുട്ടുണ്ടെന്നുമാണ് പരീക്കര്‍ അറിയിച്ചത്. ഭുവനേശ്വറില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
എന്നാല്‍ ഇവരുടെ നീക്കങ്ങള്‍ സുരക്ഷാസേന സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നാണ് പരീക്കര്‍ അറിയിച്ചത്. ഇവര്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ എത്തിയിട്ടില്ലെന്നാണ് പരീക്കര്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ സമുദ്ര ഗതാഗതം നടക്കുന്ന മേഖലയായ ഗള്‍ഫ്
അറേബ്യന്‍ സമുദ്രവും ഗള്ഫ്കടലിടുക്കുകളിലുമാണ് കടല്‍കോള്ളക്കാരുടെ ഭീഷണി ഏറ്റവു കൂടുതലായി അനുഭവപ്പെടുന്നത്. 2011ല്‍ മാത്രം 439 ആക്രമണമാണ്കടല് കൊള്ളക്കാര്‍ നടത്തിയത്.