ക്വാലാലംപൂര്‍:|
Last Modified ചൊവ്വ, 29 ജൂലൈ 2014 (13:07 IST)
തുടര്‍ച്ചയായി അപടങ്ങളില്‍ പെടുന്ന എയര്‍ലൈന്‍സെന്ന പേരുദോഷം മാറ്റാന്‍ മലേഷ്യന്‍ എയര്‍ലൈന്‍സ് പേര് മാറ്റാന്‍ തയ്യാറെടുക്കുന്നു.പേരുമാറ്റത്തിന് പുറമേ റൂട്ട് പുന:ക്രമീകരണം ഉള്‍പ്പടെ സമഗ്രമായ മാറ്റത്തിനാണ് മലേഷ്യന്‍ എയര്‍ലൈന്‍സ് തയ്യാറെടുക്കുന്നത്.എയര്‍ലൈന്‍സില്‍ സ്വകാര്യ നിക്ഷേപം അനുവദിക്കുന്നതിനും മലേഷ്യന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍
നേരത്തെ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 370 വിമാനം അപ്രതിക്ഷമായിരുന്നു. വിമാനത്തെപ്പറ്റിയും യാത്രക്കാരെപ്പറ്റിയും ഇതുവരെ യാതൊരുവിവരവും ലഭിച്ചിട്ടില്ല. ഇതുകൂടാതെ ആംസ്റ്റര്‍ഡാമില്‍ നിന്ന് ക്വാലാലംപൂരിലേക്ക് പോയ മറ്റൊരു മലേഷ്യന്‍ വിമാനം ഉക്രൈന്‍ വിമാനം മിസൈലാക്രമണത്തില്‍ തകര്‍ക്കുകയും ചെയ്തിരുന്നു.