കോലാലംപൂര്‍|
jibin|
Last Modified വെള്ളി, 18 ജൂലൈ 2014 (15:24 IST)
മലേഷ്യന്‍ എയര്‍ലൈന്‍സിന് പിന്നാലെ ഒന്നിനു പിറകെ മറ്റൊന്നായി കഷ്ടകാലങ്ങള്‍ തുടരുകയാണ്. ഒരു വര്‍ഷത്തില്‍ രണ്ട് വന്‍ ദുരന്തങ്ങള്‍ അതായത് അഞ്ച് മാസത്തിനിടെ രണ്ട് അപകടങ്ങളില്‍ നഷ്ടപ്പെട്ടത് 537 ജീവനുകള്‍.
239 പേരുമായി കോലാലംപൂരില്‍ നിന്ന് ബീജിങിലേക്ക് തിരിച്ച വിമാനം അപ്രത്യക്ഷമായ ഞെട്ടലില്‍ നിന്നും മുക്തമാകുന്നതിന് മുമ്പാണ് മറ്റൊരു ദുരന്തം കൂടി മലേഷ്യന്‍ ഹൃദയത്തിലേക്ക് പതിച്ചത്. ഇത്തവണ ആസ്റ്റര്‍ഡാമില്‍ നിന്ന് കോലാലംപൂരിലേക്ക് 295 യാത്രക്കാരുമായി പോയ വിമാനമാണ് ഉക്രൈന്‍-റഷ്യ അതിര്‍ത്തിയില്‍ വിമതര്‍ വെടിവെച്ച് ഇട്ടത്.
എന്നാല്‍ ഇത്തവണ വിമാനത്തിന്റെ അവശിഷ്ടങ്ങളെങ്കിലും ലഭിച്ചുവെന്ന് മലേഷ്യക്ക് ആശ്വസിക്കാം. കഴിഞ്ഞ തവണ ചൈനീസ് പൗരന്‍മാരാണ് ഏറെ കൊല്ലപ്പെട്ടതെങ്കില്‍ ഇത്തവണ നഷ്ടം ഡച്ചുകാര്‍ക്കാണ്. കോലാലംപൂരില്‍ നിന്ന് ബീജിങിലേക്ക് തിരിച്ച വിമാനത്തെക്കുറിച്ച് ഇന്നും യാതൊരു വിവരവും ഇല്ല.
വിമാനം എങ്ങോട്ട് പോയെന്നോ, യാത്രക്കാര്‍ക്ക് എന്ത് സംഭവിച്ചുവെന്നോ ഇപ്പോഴും വ്യക്തമാല്ല. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത് മാത്രമാണ് മിച്ചം.